ചോദ്യം ചെയ്തും പാട്ടുപാടാൻ പറഞ്ഞും മർദ്ദനം; മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പോലീസ്

Spread the love

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി.

video
play-sharp-fill

താനൂർ തെയ്യാലയിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തെയ്യാല എസ്എസ്എംഎച്എസ് സ്കൂളിലെ പത്താം വിദ്യാർത്ഥിക്ക് ആണ് മർദനമേറ്റത്.

വെള്ളച്ചാൽ സിപിഎച്ച്എസ്എസ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വിദ്യാർഥിയെ ചോദ്യം ചെയ്തും പാട്ട് പാടാൻ പറഞ്ഞും ആയിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ സഹിതം താനൂർ പൊലീസിൽ പരാതി നൽകിയിട്ടും മർദിച്ചവർക്ക് എതിരെ നടപടി ഇല്ലെന്നാണ് പരാതി.