മലപ്പുറത്ത് ബലാത്സം​ഗക്കേസിൽ കുറ്റവിമുക്തരായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകി ഡിജിപി

Spread the love

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർക്കെതിരായ ബലാൽസംഗ ആരോപണം കേസ് നടത്തി വിജിയിച്ച പൊലീസുകാർക്ക് ഡിജിപിയുടെ ധനസഹായം. മലപുറം ജില്ലയിലെ മൂന്നു പൊലിസുദ്യോഗസ്ഥർക്കെതിരെയാണ് സ്‌ത്രീ ലൈഗിംക ആരോപണം ഉന്നയിച്ചത്.

പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി പൊലീസുകാരെ വെറുതെവിട്ടു. കേസ് നടത്തിപ്പിന് ചെലവായ നാലുലക്ഷം നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് 4 ലക്ഷം രൂപ ‍ഡിജിപി അനുവദിച്ചു.