
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.
കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സ്വദേശി അലി അസ്കർ പുത്തലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 20 ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group