play-sharp-fill
മലപ്പുറത്ത് വീണ്ടും പ്രകൃതി വിരുദ്ധ പീഡനം; മൊബൈൽ വിൽക്കാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ കയറ്റി പീഡിപ്പിച്ചു

മലപ്പുറത്ത് വീണ്ടും പ്രകൃതി വിരുദ്ധ പീഡനം; മൊബൈൽ വിൽക്കാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ കയറ്റി പീഡിപ്പിച്ചു

ക്രൈം ഡെസ്ക്

കൊല്ലം: മലപ്പുറത്ത് വീണ്ടും പ്രകൃതി വിരുദ്ധ പീഡനം. മൊബൈൽ ഫോൺ വിൽക്കാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചിട്ട് ലൈംഗികമായി പീഡിപ്പിച്ചു.


ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് വ്യാപാരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പോക്സോ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി ആദമിന്  കോടതി ജാമ്യം അനുവദിച്ചതും ഇല്ല. ഫോണ്‍ വില്‍ക്കാനായി തിരൂര്‍ മാര്‍ക്കറ്റിലെത്തിയ  വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാപാരിയുടെ ജാമ്യാപേക്ഷയാണ്  മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂര്‍ നടുവിലങ്ങാടി പൂക്കയില്‍ ചേന്നങ്ങാടത്ത് ആദം (49)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.

2018 ജനുവരി ആറിന് പകല്‍ 11 മണിക്കാണ് സംഭവം. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം 2018 മാര്‍ച്ച്‌ രണ്ടിന് കേസ്സെടുത്ത തിരൂര്‍ പൊലീസ് 2019 നവംബര്‍ 27ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ ഫോണ്‍ വില്‍പന നടത്താനായി വന്ന വിദ്യാര്‍ത്ഥിയെ വ്യാപാരി ഫോണിന് വില പറഞ്ഞ ശേഷം പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്നും വിവരം അറിഞ്ഞ ചൈല്‍ഡ്ലൈന്‍ അധകൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും വ്യാപാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മലപ്പുറത്തെ പതിനൊന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ഇതര സംസ്ഥാന തൊഴിലാളിക്ക് പത്തു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. വാളക്കുളം പൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടില്‍ വെച്ച്‌ പല തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് പത്തു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

തമിഴ്‌നാട് കന്യാകുമാരി ആലച്ചോല കളിയില്‍ നെട്ട വീട്ടില്‍ ഷാജി എന്ന സജി (39) യെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2016 ജൂണ്‍ എട്ടിനും തുടര്‍ന്ന് ഡിസംബര്‍ 31 വരെ പലതവണയും ചോക്കാട് വാളക്കുളം പൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. കാളികാവ് പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ 14 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി.

പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ ഓട്ടോഡ്രൈവര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കേസില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. 13, 15 വയസ്സ് പ്രായമുള്ള കുട്ടികളാണ്. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ പ്രതിയെ  മഞ്ചേരി  മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് റിമാന്റ് ചെയ്തിരുന്നു.