രഹസ്യ വിവരത്തെ തുടർന്നുള്ള മിന്നൽ പരിശോധന ; എടപ്പാളിൽ ലോഡ്ജിൽ നിന്നും പിടികൂടിയത് 106 ഗ്രാം എംഡിഎംഎ ; പട്ടാമ്പി സ്വദേശി അറസ്റ്റിൽ

Spread the love

മലപ്പുറം: മലപ്പുറത്തെ എടപ്പാളിൽ എംഡിഎംഎ വേട്ട. 106 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി.

video
play-sharp-fill

പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) അറസ്റ്റിലായി.എടപ്പാളിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന.
കണ്ണൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഷാഫി മൊഴി നൽകി. പ്രദേശത്തെ ചെറുകിട കച്ചവടക്കാരനാണ് ഷാഫി.