
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ്. ഈ ഭാഗത്ത് പാത പൂർണ്ണമായും തുറന്ന് കൊടുത്തിരുന്നില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം.