play-sharp-fill
മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ;  ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്

മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്

 

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ സുല്ലു ജോർജാണ് (20) മരിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് സുല്ലു.

കോളജിനു സമീപത്തെ ഫ് ളാറ്റിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു സുല്ലു. മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്നു ബുധനാഴ്ച രാവിലെ കോളജ് അധികൃതർ ഫ് ളാറ്റിലെത്തി നോക്കിയപ്പോഴാണു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group