മലപ്പുറത്ത് 12വയസുകാരിയെ കടത്തി കൊണ്ട് വന്ന് പീഡിപ്പിച്ച സംഭവം: ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടക്കൽ: അസം സ്വദേശിയായ 12വയസുകാരിയെ നാടുകാണിക്കാനെന്ന പേരിൽ കടത്തി കൊണ്ട് വന്ന് മലപ്പുറത്ത് എത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ . അസം റുബായ് കാവൻ സ്വദേശികളായ ബദ്‌റുൽ അമീൻ(36), ഭാര്യ മജീദ ഖാത്തൂൻ(36), കുട്ടിയെ പീഡിപ്പിച്ച ക്വാർട്ടേഴ്‌സ് ഉടമ എടരിക്കോട് കഴുങ്ങിൽ മുഹമ്മദ് അലി (56) എന്നിവരേയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നതും അറസ്റ്റിലെത്തിയതും.
അതേസമയം, തന്നെ പീഡിപ്പിച്ച അഞ്ച് പേർക്കെതിരെ കുട്ടി മൊഴി നൽകിയിരുന്നു. അതിൽ ഒരാളാണ് ക്വാർട്ടേഴ്‌സ് ഉടമ മുഹമ്മദ് അലി. മറ്റുള്ളവർ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരിൽ അയൽവാസികളായ അസം ദമ്പതികൾ കൊണ്ട് വന്നത്. പിന്നീട് പലർക്കായി കാഴ്ച്ച വെച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയെ താമസിപ്പിച്ച ക്വാർട്ടേഴ്‌സിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കോട്ടക്കൽ എസ് ഐ റിയാസ് ചാക്കീരി, എസ് ഐ സന്ധ്യാദേവി, എ എസ് ഐമാരായ ഹരിദാസൻ, രജീശ്, സജി അലക്‌സാണ്ടർ എന്നിവരാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിൽ ഹാജരാക്കി.