
മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദ്(27) ആണ് മരിച്ചത്. വൈകിട്ട് 6.45നാണ് അപകടമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പെരിയമ്പലത്തിലെ ഇലക്ഷന്റെ വിജയ ആഹ്ലാദത്തിനിടെയാണ് അപകടം നടന്നത്.
സ്കൂട്ടറിന്റെ മുന്നിലുള്ള പടക്കം മറ്റുള്ളവർക്ക് വിതരണം ചെയ്തുകൊണ്ട് പോവുകയായിരുന്നു ഇർഷാദ്. ഇതിന്റെ ഇടയിൽ അടുത്ത് നിന്നും പറ്റിക്കുകയായിരുന്നു പടക്കത്തിലെ തീപ്പൊരി സ്കൂട്ടറിലെ പടക്കത്തിലേക്ക് തെറിക്കുകയായിരുന്നു. തുടർന്ന് പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.


