പരാതി നൽകാൻ എത്തുന്നവർക്കെല്ലാം പായസം: മലപ്പുറം നഗരസഭയുടേതാണ് തീരുമാനം: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മിഠായി: തീർന്നില്ല, വരുന്നവർക്കെല്ലാം കുപ്പൺ നൽകി നറുക്കിട്ടെടുത്ത് മാസ ത്തിൽ ഒരാൾക്ക് സമ്മാനം. 3 പേർക്ക് വാർഷിക ബംപർ.

Spread the love

സ്വന്തം ലേഖകൻ
മലപ്പുറം : പരാതിക്കാരടക്കം എല്ലാ സന്ദർശകരെയും ദിവസവും പായസം നൽകി സ്വീകരിക്കാൻ മലപ്പുറം നഗരസഭ.

5 വയസ്സിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് മിഠായി. തീർന്നില്ല, വരുന്നവർക്കെല്ലാം കുപ്പൺ നൽകി നറുക്കിട്ടെടുത്ത് മാസ ത്തിൽ ഒരാൾക്ക് സമ്മാനം. 3 പേർക്ക് വാർഷിക ബംപർ.

സെപ്റ്റംബർ 1 മുതൽ കൗൺ സിൽ കാലാവധി തീരുംവരെ നടപ്പാക്കാനുദ്ദേശിക്കുന്ന ‘സമ്പൂർണ ജനപക്ഷം’ പദ്ധതിയുടെ ഭാഗമായാണ് ഈ മധുരിക്കുന്ന സ്വീകരണ പരിപാടിയെന്നു ചെയർമാൻ മു ജീബ് കാടേരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ പ്രവർത്തകരാണു പായസം തയാറാക്കുക. 75 മുതൽ 150 വരെ ആളുകളാണ് ശരാശരി ഇവിടെ എത്തുന്നത്. സ്പോൺസർഷിപ്പിലൂടെ ഇതിനുള്ള തുക കണ്ടെത്തി
ക്കഴിഞ്ഞു.

ഒന്നാം നിലയിലേക്ക് കയറാൻ ആരോഗ്യപ്രശ്‌നമുള്ളവരുടെ അടുത്തേക്ക് നഗരസഭാധ്യക്ഷനടക്കം ഇറങ്ങിവന്നു സേവനം നൽകും. കിടപ്പു രോഗികൾക്കു സേവനം വീട്ടിലെത്തിക്കും. രേഖകളുടെ പകർപ്പുകൾ സൗജന്യമായി നൽകും.