
മലപ്പുറം: പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ്. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു
ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. രാത്രിയോടെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞുവെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകർ പറയുന്നത്. സംഘടിതമായ കല്ലേറാണ് ഉണ്ടായത്. ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്. അതേ സമയം, മുസ്ലീം ലീഗ് ആണ് ആദ്യം അക്രമം തുടങ്ങി വച്ചതെന്ന് സിപിഎമ്മും ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


