ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ഥനകളും വിഫലം; വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു;ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

Spread the love

മലപ്പുറം: ആതവനാട് വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മുസ്തഫക്കായുള്ള രക്ഷാപ്രവർത്തനം വിഫലം. മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്.

video
play-sharp-fill

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്.

ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ സഹായിയായ മുസ്തഫയെ കണ്ടെത്താനായിരുന്നില്ല. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു

വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടർ ഇറക്കി ലോറി ക്യാബിൻ പൊളിച്ചു മാറ്റും. വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു.