വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം

Spread the love

മലപ്പുറം: എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. എടവണ്ണ പാലപറ്റ സ്വദേശി കാരിയാണ്‌ മരിച്ചത്. 65 വയസായിരുന്നു. വീടിനു അടുത്ത് നിൽക്കുന്നതിനിടയിലാണ് ഇടിമിന്നൽ ഏറ്റത്.

video
play-sharp-fill

ഉടനെ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.