
മലപ്പുറം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇവർ അകന്ന് കഴിയുകയായിരുന്നു.
കുട്ടികളെ കാണാനായി മേഘ്ന ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ, കുട്ടികളെ കാണാൻ അരുൺ സമ്മതിച്ചില്ല.
ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ഭർത്താവ് വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അരുണിനെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


