video
play-sharp-fill

മലപ്പുറത്ത് മാലിന്യകൂന കത്തിയമർന്നു: ഹരിത കർമ്മ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം, ആളപായമില്ല, തീ അണയ്ക്കൽ പുരോഗമിക്കുന്നു

മലപ്പുറത്ത് മാലിന്യകൂന കത്തിയമർന്നു: ഹരിത കർമ്മ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം, ആളപായമില്ല, തീ അണയ്ക്കൽ പുരോഗമിക്കുന്നു

Spread the love

മലപ്പുറം: മലപ്പുറം കോഡൂരിൽ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം. കോഡൂർ പഞ്ചായത്തിലെ മാലിന്യ സംവരണ കേന്ദ്രത്തിനാണ് തീ പിടിച്ചത്. ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് മാലിന്യ കൂനക്ക് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട മാലിന്യ സംഭരണ കേന്ദ്രത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ല.

 

മാലിന്യ സംസ്കരണത്തിന്റെ മെഷീനുകളെല്ലാം പൂർണമായി കത്തി നശിച്ചു. സമീപത്തെ പുഴയിൽ നിന്ന് പൈപ്പിട്ട് തീ അണയ്ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഹരിത കർമ്മസേന എടുക്കുന്ന എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്, ഇ – വേസ്റ്റുകളും ഇവിടെയാണ് കൂട്ടിയിടാറുള്ളത്.

 

അപകടത്തെത്തുടർന്ന് കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറി ശബ്ദങ്ങളും കേട്ടിരുന്നെന്ന് ദൃക്ക്സാക്ഷികൾ പറഞ്ഞു. പ്രദേശത്തെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.