മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്നും ജീപ്പില്‍ നിന്നും പിടികൂടിയത് തോക്കും തിരകളും കഞ്ചാവും; 40കാരൻ അറസ്റ്റില്‍

Spread the love

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പച്ചക്കറി കടയില്‍നിന്ന് തോക്കുകളും കഞ്ചാവും പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.

1.25 കിലോ കഞ്ചാവ്, 2 തോക്കുകള്‍, അഞ്ച് തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണ് പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ കടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാർമല കിഴക്കേത്തല കിളിയേങ്ങല്‍ ഷറഫുദ്ദീ (40)നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ പി എം ഗോപകുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

വെട്ടത്തൂർ ടൗണില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഷറഫുദ്ദീന്റെ കടയില്‍ നിന്നാണ് ആയുധങ്ങളും ലഹരിമരുന്നും പിടികൂടിയത്. നാടൻതോക്കും തിരകളും കടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റൊരു തോക്ക് ജീപ്പിനുള്ളിലും. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളും തിരകളുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഡാൻസാഫ് എസ്‌ഐ ബിബിൻ, മേലാറ്റൂർ സ്റ്റേഷനിലെ എഎസ്‌ഐമാരായ ഫക്രുദ്ദീൻ അലി, സിന്ധു, വിനോദ്, സിപിഒമാരായ പ്രമോദ്, ഷിജു, ചന്ദ്രദാസ്, രാജേഷ്, അബുള്‍ ഫസല്‍, ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.