
മലപ്പുറം: മലപ്പുറം വണ്ടൂർ അയനിക്കോട് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും വന്നിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടുവർഷം മുൻപ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് നടന്ന വഴക്കുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ആക്രമണം നടന്നതെന്നാണു പരാതി. അന്നത്തെ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു കുട്ടിയും അവരുടെ ബന്ധുക്കളുമാണ് മർദ്ദനത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഞായറാഴ്ച വൈകിട്ട് 17കാരൻ സഹോദരനൊപ്പം കടയില്‍ ചായകുടിക്കാൻ പോയപ്പോഴാണ് സംഭവം. ഇവിടെ വെച്ച് മുൻപ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് 17കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group