video
play-sharp-fill

ഒരു പവന്റെ സ്വര്‍ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

ഒരു പവന്റെ സ്വര്‍ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ഒരു പവന്റെ സ്വര്‍ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ കണ്ടുകിട്ടിയ മാലയാണ് വിദ്യാര്‍ത്ഥികളായ സിനോയ് ബാബുവും ഷാമിലും ഉടമസ്ഥനെ തേടിപിടിച്ച്‌ നല്‍കിയത്.മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ ഇരുപത്തൊന്നാം വാര്‍ഡിലെ കുറുന്തലയില്‍ സജീഷിന്റെ മകളുടെ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.

സജീഷിന്റെ കുടുംബവും പരിസരവാസികളും തിരിച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാല ലഭിച്ച സന്തോഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും സജീഷും കുടുംബവും ബൂട്ട് വാങ്ങി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുട്ബോള്‍ ടീമിന് ജേഴ്സിന് വാങ്ങാൻ പണം കണ്ടെത്തുന്നതിനായി ഏകദിന ടൂര്‍ണമെന്റെ സംഘടിപ്പിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാല വീണുകിട്ടയത്. സത്യസന്ധത പുലര്‍ത്തി നാടിന് മാതൃകകാട്ടിയ സിനോയ് ബാബുവിനെയും ഷാമിലിനെയും നാട്ടുകാര്‍ വാര്‍ഡ് മെമ്ബറുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.