video
play-sharp-fill

മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു

മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് ആക്രമാസക്തനായത്.

മദ്യപിച്ചെത്തി വയോധികന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് എസ്‌ഐയും രണ്ടു പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ വെച്ച് പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്.