മലപ്പുറം തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമികവിവരം; 2016ൽ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ
സ്വന്തം ലേഖകൻ
മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 2016ല്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ(49)യാണ് ചോരയൊലിപ്പിച്ച നിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. സമീപത്ത് നിന്ന് കല്ല് കണ്ടെത്തി.
ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്ന് 2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഇയാള്‍ പതിവായി കിടന്നുറങ്ങിയിരുന്നത്. ഇന്ന് രാവിലെ ആറരയോടെ തുണിക്കടയ്ക്ക് മുന്നിലായാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.