മലപ്പുറം മാറഞ്ചേരിയിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല;മൂന്ന് പേരും സുഹൃത്തുക്കൾ,സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം.

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

മലപ്പുറം:മലപ്പുറം മാറഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല.സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ബുധനാഴ്ച്ച മുതൽ കാണാതായത്.മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു.മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഒരേ ക്ലാസിലാണ് പഠിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ പെരുമ്ബടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതെസമയം കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.