മലപ്പുറത്ത് സ്കൂളിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം; സ്കൂട്ടിയില്‍ സ്വന്തം മകനൊപ്പം പിന്തുടര്‍ന്നെത്തി, പതിമൂന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; സഹപാഠിയുടെ പിതാവ് അറസ്റ്റില്‍

Spread the love

മലപ്പുറം: പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ സഹപാഠിയുടെ പിതാവ് അറസ്റ്റില്‍. മലപ്പുറം കാടാമ്പുഴയില്‍ സംഭവം. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

സ്കൂളിൽ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായിരുന്ന തർക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബർ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

സ്കൂട്ടറിൽ മകനൊപ്പം പിന്തുടർന്നെത്തിയാണ് പ്രതി പതിമൂന്നുകാരനെ മർദ്ദിച്ചത്. ആദ്യം ക്രിയാത്മകമായി ഇടപെടാതിരുന്ന പൊലീസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group