മലപ്പുറത്ത് മകൻ അമ്മയെ വടിവാൾ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തി: മാനസിക വെല്ലുവിളി നേരിടുന്ന മകൻ പോലീസ് കസ്റ്റഡിയിൽ

Spread the love

 

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊളപ്പ്. കല്‍പകഞ്ചേരി സ്വദേശി ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.

 

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകന് അമ്മയെ വെട്ടുകയായിരുന്നു. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആമിന മരിച്ചു.

 

മുസമ്മലിന് മാനസിക പ്രശ്‌നങ്ങൾ ഉളളതിനാൽ സമാനമായ സംഭവങ്ങൾ ഇത് മുൻപും നടന്നതായാണ് വിവരം. താനൂർ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group