മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട: ചരക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 20,000 ലിറ്റർ സ്പിരിറ്റ്  ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി

Spread the love

 

മലപ്പുറം: തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ലോറി ഡ്രൈവറും സഹായിയും പിടിയിൽ. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി.

 

പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. ചരക്ക് ലോറിയിൽ കടത്തിയ സ്പിരിറ്റാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. കർണാടകയിൽ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റ്.

 

നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാർപോളിൻ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു. മൊയ്തീൻ നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group