റോഡരികിലൂടെ നടക്കുന്നതിനിടെ അപകടം; പിറകിൽ നിന്ന് വന്ന ബസ്സിടിച്ച് വാഴക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി തോളിലേറ്റി നടന്നു പോകുന്ന സമയത്താണ് സ്വകാര്യ ബസ് പിറകിൽ നിന്ന് ഇടിച്ചത്

Spread the love

മലപ്പുറം: മലപ്പുറം വാഴക്കാട്  ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി തോളിലേറ്റി നടന്നു പോകുന്ന സമയത്താണ് സ്വകാര്യ ബസ് പിറകിൽ നിന്ന് ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group