video
play-sharp-fill

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നഗ്ന ഫോട്ടോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; വ്ലോഗർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നഗ്ന ഫോട്ടോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; വ്ലോഗർ അറസ്റ്റിൽ

Spread the love

മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ.

വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്ഐ പ്രിയ ൻ എസ് കെ,എഎസ്ഐ തുളസി പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ;  ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും സമാനമായ മറ്റൊരു കേസ് പ്രതിയ്ക്കെതിരെ നിലവിലുണ്ട്

സ്വന്തം ലേഖകൻ

മലപ്പുറം: മേലാറ്റൂരിൽ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു.

കാപ്പ് തേലക്കാട് സ്വദേശി പാണംപുഴി ഹൗസിൽ മുബഷിറിനെയാണ് (22) മേലാറ്റൂർ പൊലീസ് പിടികൂടിയത്. കുട്ടി സ്‌കൂളിൽ വിവരം അറിയിക്കുകയും തുടർന്ന് വീട്ടുകാർ മുഖേന പൊലീസില്‍ പരാതി നൽകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജനുവരിയിൽ നിലവിലെ ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും മുബഷിറിനെതിരെ സമാനമായ മറ്റൊരു കേസുണ്ട്. ഇതിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. എസ് എച്ച് ഒ. കെ ആർ രഞ്ജിത്, എസ് ഐ ഗിരീഷ്‌കുമാർ,സി പിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.