video
play-sharp-fill

ഭർത്താവിനെയും മൂന്ന് വയസുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാമുകനൊപ്പം പോയ 23കാരി പൊലീസ് പിടിയിൽ ; പഴയ കാമുകനെ യുവതി വീണ്ടും കണ്ടുമുട്ടിയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ

ഭർത്താവിനെയും മൂന്ന് വയസുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാമുകനൊപ്പം പോയ 23കാരി പൊലീസ് പിടിയിൽ ; പഴയ കാമുകനെ യുവതി വീണ്ടും കണ്ടുമുട്ടിയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം :  മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാലത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പൊലീസ് പിടിയിൽ. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോയ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് പൊലീസ് പിടിയിലായത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ പഴയ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവവിദ്യാർത്ഥി സംഘമത്തിനിടെ പഠന കാലത്തെ കാമുകനെ കാണുകയും ഇരുവരും വീണ്ടും പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് ഭർത്താവുമായി പല കാരണങ്ങൾ പറഞ്ഞ് അകന്നു.

കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ കോടതി യുവതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. യുവതിക്കെതിരേ കുഞ്ഞിനെ ഉപേക്ഷിച്ചതിനും സുരക്ഷ ഉറപ്പാക്കത്തതിനും ഒപ്പം ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.