ക്ലാസ് റൂമിൽ വച്ച് പതിനൊന്നുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി; ജോലിയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനില്ക്കേ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: ക്ലാസ് റൂമിൽ വച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി ചുള്ളിക്കുളവൻ വീട്ടിൽ അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്.

ക്ലാസിൽ വച്ച് അസീസ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. പീഡനവിവരം രക്ഷിതാക്കളോട് വെളിപ്പെടുത്തുകയും ഇവർ പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപക ജോലിയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് അസീസ് പോക്‌സോ കേസിൽ പിടിയിലായത്.

പ്രതിക്ക് എതിരെ കൂടുതൽ സമാനരീതിയിലുള്ള പരാതികൾ വരാൻ ഉള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.