
മലപ്പുറം: മലപ്പുറം അരീക്കോട് തവനൂരിൽ രണ്ടാനമ്മയുടെ ക്രൂരത. മൂന്ന് കുട്ടികളെ ചട്ടുകംകൊണ്ട് പൊള്ളിച്ചു. ഇതരസംസ്ഥാനക്കാരാണ് കുട്ടികളുടെ മാതാപിതാക്കള്‍.
ബീഹാർ സ്വദേശികളായ ഇവർ തവനൂരില്‍ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച്, ആറ്, പതിനൊന്ന് വയസുള്ള കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്കിരയായത്.
ചട്ടുകവും കത്തിയും ചൂടാക്കി അത് കുട്ടികളുടെ ശരീരത്തില്‍വച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടിരുന്നുവെന്നും രാത്രി കാലങ്ങളില്‍ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയല്‍ക്കാരുടെ പരാതിയിലാണ് പൊലീസ് മാതാപിതാക്കളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. കുട്ടികളെ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാക്കി.



