
ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ഇൻസ്റ്റഗ്രാംവഴി പ്രണയം നടിച്ച് വശത്താക്കിയത് ഭാര്യയും കുട്ടികളുമുള്ള വ്യാജ കാമുകൻ; കാമുകിയെ നേരിൽ കണ്ടപ്പോൾ ഭിന്നശേഷിക്കാരിയെന്ന തിരിച്ചറിവിൽ കൈയ്യൊഴിഞ്ഞു; ഒടുവിൽ പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജനയെത്തിയർ കൂട്ട ബലാത്സംഗത്തിനിരയാക്കി; പരപ്പനങ്ങാടിയിലെ കൂട്ട പീഡനം ; പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അറസ്റ്റിലായത് ഇന്‍സ്റ്റഗ്രാമിലെ വ്യാജ കാമുകനായ കണ്ണൂര്‍ പാനൂരുകാരന്‍ അനസ്. നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി തന്റെ എല്ലാ പ്രയാസങ്ങളും ഇയാളോടാണ് ഷെയര്‍ചെയ്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ഭിന്നശേഷിക്കാരിയാണെന്ന കാര്യം ഇയാള്‍ക്കും അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞതും രണ്ടുകുട്ടികളുള്ള കാര്യവും മറച്ചുവച്ചാണ് ഇയാള്‍ ഭിന്നശേഷിക്കാരിയും 19കാരിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശത്താക്കിയത്. ഇവര്‍ വര്‍ഷത്തോളം ചാറ്റും ഫോണ്‍വിളികളുമായി ബന്ധപ്പെട്ടിരുന്നതായാണ് അറിവ്.
വിഷമങ്ങൾ പങ്കുവെയ്ക്കുന്നതോടെ അനസിന്റെ ആശ്വസിപ്പിക്കലും സംസാരരീതിയിലും പെൺകുട്ടി വിശ്വസിച്ചു. അങ്ങനെയാണ് പെൺകുട്ടി വീടു വിട്ടിറങ്ങുന്നത്. അനസിനൊപ്പം ജീവിക്കാമെന്ന വിശ്വാസത്തോടെ. എന്നാൽ ഭിന്നശേഷിക്കാരിയാണ് പെൺകുട്ടി എന്നറിഞ്ഞതോടെ അനസ് തിരികെപ്പോകാൻ പെൺകുട്ടിയോട് അനസ് ആവശ്യപ്പെട്ടു. തിരിച്ചുപോകാൻ പറ്റില്ലെന്ന് യുവതി പറഞ്ഞതോടെയാണ് തനിക്ക് രണ്ട് മക്കളും ഭാര്യയുമുണ്ടെന്ന് പറഞ്ഞത്. ഇത് കോട്ടതോടെ തകർന്ന പെൺകുട്ടി തിരികെപോയി.
അനസ് തിരിച്ചു ട്രെയിന്‍ കയറിപ്പോയതോടെ അനസിന്റെ ഫോണിലേക്കു മറ്റു പലരുടേയും ഫോണ്‍ വാങ്ങി വിളിച്ചു. സ്വന്തമായി ഒരു ഫോണു പോലുമില്ലായിരുന്നു 19കാരിക്ക്. വീട്ടിലെ പഴയ ഫോണിലാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. പരപ്പനങ്ങാടിയില്‍ ബാര്‍ബര്‍ ജോലി ചെയ്യുന്ന പുത്തരിക്കല്‍ മുനീറിന്റെ ഫോണില്‍നിന്നാണ് ആദ്യം പെണ്‍കുട്ടി മുനിറിന് ഫോണ്‍ ചെയ്തത്. തിരിച്ചുവരാന്‍ ആവശ്യപ്പെട്ടായിരുന്നു വിളി. എന്നാല്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ പറഞ്ഞ് അനസ് ഫോണ്‍ കട്ട് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് പെണ്‍കുട്ടിയുടെ സാഹചര്യം ചോദിച്ചറിഞ്ഞാണ് താനൂര്‍ പരിയാപുരം രണ്ടാം വാര്‍ഡിലെ പള്ളിക്കല്‍ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറം ആലിക്കാനകത്ത് സഹീറും പിടിയിലാകാനുള്ള മറ്റൊരാളുംചേര്‍ന്ന് യുവതിയെ അനുനയിപ്പിച്ച് തന്ത്രപൂര്‍വ്വം ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഭയപ്പെടേണ്ടെന്നും ഞങ്ങള്‍ വേണ്ട സഹായംചെയ്യാമെന്നു പറഞ്ഞാണ് പ്രതികള്‍ യുവതിയെ സമീപിച്ചത്. വ്യാജ കാമുകനായിരുന്ന അനസിന് മൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ജോലിയാണെന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ചെയ്തിട്ടില്ല. അനസിന് ഫോണ്‍ വിളിച്ചു നമ്പറുകള്‍ നോക്കിയാണ് യുവതിയെ പീഡിപ്പിച്ച പ്രതികളെ പിടികൂടിയത്. പേരാമ്പ്ര പൊലീസ് അനസിനെ ഫോണില്‍വിളിച്ചു സംസാരിച്ചപ്പോള്‍ ആവശ്യമായ വിവരങ്ങളെല്ലാം കൈമാറിയതായി പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ കാമുകന്മാരെയും കാമുകിമാരേയും അന്ധമായി വിശ്വസിച്ചു വീടുവിട്ടിറങ്ങുന്ന മുഴുപേര്‍ക്കുമുള്ള പാഠമാണ് ഈ കേസ്.
കഴിഞ്ഞ ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. പീഡന ശേഷം പെണ്‍കുട്ടിയെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മംഗലാപുരം ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. ഒരാഴ്ച മുമ്പ് പേരാമ്പ്രയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസര്‍ഗോഡ് നിന്നും കണ്ടെത്തിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേരാമ്ബ്ര പൊലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര സിഐ ബിനുതോമസ്, എഎസ്‌ഐ ശ്രീജിത്ത്, ഹെഡ്കോണ്‍സ്റ്റബിള്‍ റിയാസ്, വിനീഷ്, വനിതാ പൊലീസുകാരി റീഷ്മ.
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവില്‍ കേസന്വേഷണം നടക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. സംഭവം നടന്ന പരപ്പനങ്ങാടിയിലായതിനാല്‍ കേസ് ഉടന്‍ പരപ്പനങ്ങാടി പൊലീസിന് കൈമാറുമെന്നു പേരാമ്പ്ര സിഐ ബിനുതോമസ്