
മലപ്പുറം: മലപ്പുറത്ത് പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയെന്ന് പരാതി. നിലമ്പൂരിലെ ഒരു ചായക്കടയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്.
ചക്കാലക്കുത്ത് റിട്ട. എസ്‌ഐ ടി പി ശിവദാസനാണ് പരിപ്പുവടയില്‍ കുപ്പി ചില്ല് കിട്ടിയത്. ഇന്നലെ രാത്രി 7ന് ശിവദാസൻ നിലമ്ബൂർ വി കെ റോഡില്‍ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയില്‍ നിന്ന് മൂന്ന് വടയും ഒരു കട്ലൈറ്റും വാങ്ങി.
വീട്ടിലെത്തി വട ഭക്ഷിച്ചപ്പോള്‍ എന്തോ നാവില്‍ തടഞ്ഞു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോള്‍ കണ്ടത് കുപ്പിച്ചില്ലായിരുന്നു. സംഭവത്തില്‍ നിലമ്ബൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


