‘ജനസംഖ്യ നാല്‍പ്പത്തഞ്ച് ലക്ഷം കടന്നു; മലപ്പുറം വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണം’; നൂറാം വാർഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കി സമസ്ത

Spread the love

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൂറാം വാർഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

video
play-sharp-fill

നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കാസർകോട് കുണിയയില്‍ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ അഭിപ്രായം.

ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച്‌ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പരിഗണന വേണമെന്നും സമസ്ത ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി സമഗ്രമായ ജില്ലാ പുനർനിർണ്ണയം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.