യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്; ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് പരാതി

Spread the love

മലപ്പുറം: യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി.

video
play-sharp-fill

മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മലപ്പുറം സ്വദേശിനി തന്നെയാണ് യുവതിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷം മുൻപായിരുന്നു യുവതിയുടെയും വീരാൻകുട്ടിയുടെയും വിവാഹം. കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയുടെ പിതാവിനെ വിളിച്ച്‌ മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചു. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാള്‍ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു.

എന്നാല്‍ യുവതിയുടെ മുപ്പത് പവൻ സ്വർണാഭരണം തിരിച്ചുനല്‍കിയില്ല.
ദമ്പതികള്‍ക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഇയാള്‍ ഭാര്യയെ കാണാൻ പോയിട്ടില്ല.

മുൻപ് യുവതിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കി. അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാൻകുട്ടി തീരുമാനിച്ചതെന്നാണ് വിവരം. വനിതാ കമ്മിഷനും പൊലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.