മലപ്പുറത്ത് ലഹരിവേട്ട: രണ്ടിടങ്ങളില്‍ നിന്നായി എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ

Spread the love

മലപ്പുറം: മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ നിന്ന് 43 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഇലക്ട്രോണിക് ത്രാസുകളും ഏകദേശം 85,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

video
play-sharp-fill

പരിശോധന ശക്തമാക്കിയതിനിടെ മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് എടക്കര സ്വദേശി പ്രകാശിനെയും എംഡിഎംഎയുമായി പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 4.30 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

ജില്ലയിൽ ലഹരിവിരുദ്ധ പരിശോധനകൾ തുടരുന്നതിനിടെയാണ് രണ്ട് സ്ഥലങ്ങളിലായി പിടികൂടലുകൾ നടന്നതെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group