മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു ; 459 പേർ ചികിത്സ തേടി, പ്രദേശത്തെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം

Spread the love

മലപ്പുറം : മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

video
play-sharp-fill

വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.

ചേലേമ്ബ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്കൂളുകള്‍ക്ക് ജാഗ്രത നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group