മലപ്പുറം കുഴിമന്തിയിലെ ഭക്ഷ്യവിഷബാധ; ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; ലൈസൻസ് ഇല്ലാഞ്ഞിട്ടും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ  നഗരസഭാ സൂപ്പർവൈസറെ സസ്പെന്റ് ചെയ്തു; ഹോട്ടൽ തുറന്നതിന് പിന്നിൽ   സെക്രട്ടറിയ്ക്കും പങ്ക്; സെക്രട്ടറിക്കെതിരെ നടപടി എടുക്കാതെ നഗരസഭ

മലപ്പുറം കുഴിമന്തിയിലെ ഭക്ഷ്യവിഷബാധ; ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; ലൈസൻസ് ഇല്ലാഞ്ഞിട്ടും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ നഗരസഭാ സൂപ്പർവൈസറെ സസ്പെന്റ് ചെയ്തു; ഹോട്ടൽ തുറന്നതിന് പിന്നിൽ സെക്രട്ടറിയ്ക്കും പങ്ക്; സെക്രട്ടറിക്കെതിരെ നടപടി എടുക്കാതെ നഗരസഭ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍
ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തിയതോടെ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെ സസ്പെന്റ് ചെയ്തു.

ലൈസൻസ് ഇല്ലാഞ്ഞിട്ടും ഹോട്ടൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിനാണ് നഗരസഭാ സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് ഇല്ലാത്ത ഹോട്ടൽ തുറക്കുന്നതിനായി സൂപ്പർവൈസർ തയ്യാറാക്കിയ ഫയലിൽ ഒപ്പിട്ട് അനുമതി നല്കിയ സെക്രട്ടറിയ്ക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായി.

എന്നാൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കാൻ നഗരസഭ അധ്യക്ഷ തയ്യാറായിട്ടില്ല.

ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണെന്ന് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്‌ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ്‌ റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

ഇത്‌ അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ ഉദ്യോഗസ്‌ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ്‌ നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു.

കഴിഞ്ഞ ഡിസംബര്‍ 29നാണ് കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി രാജ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് അവശയായ രശ്മി കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചു. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിഞ്ഞ ഇരുപതോളം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രികളില്‍ കഴിയുകയാണ്.

ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് രശ്മി രാജ് മരണപ്പെട്ടതെന്നുള്ള പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം.

ശരീര ശ്രവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ ലാബിലേക്ക് അയക്കും. ഒരു മാസം മുൻപും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കി. പക്ഷേ പിന്നീടും നിര്‍ബാധം പ്രവര്‍ത്തനം തുടരുകയായിരുന്നു.