video
play-sharp-fill

മലപ്പുറത്ത് കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീണു; പതിച്ചത് 50 അടിയോളം താഴ്ചയുള്ള  കിണറ്റിലേക്ക്; രക്ഷകരായി അഗ്‌നി രക്ഷാസേന

മലപ്പുറത്ത് കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീണു; പതിച്ചത് 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക്; രക്ഷകരായി അഗ്‌നി രക്ഷാസേന

Spread the love

സ്വന്തം ലേഖകൻ

ഇരുമ്പുഴി: മലപ്പുറം ഇരുമ്പുഴിയില്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ പശ്ചിമ ബംഗാള്‍ സ്വദേശി സലീം നിഗം (34) ത്തെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തി.

ആനക്കയം പഞ്ചയത്തില്‍ അരിപ്പറ്റ സൈഫുള്ളയുടെ വീട്ടിലെ കിണറിലെ വെള്ളം അടിച്ചു കളഞ്ഞു കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീണ്ടും 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു സലീം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ വീട്ടുകാര്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയെ വിവരമറിയുകയായിരുന്നു. സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ പാറ നിറഞ്ഞ കിണറില്‍ അതിഥി തൊഴിലാളി ഗുരുതര പരിക്കുകളോടെ വീണു കിടക്കുകയായിരുന്നു. രക്ഷിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലാളിയും കിണറില്‍ ഇറങ്ങിയിരുന്നു. ഉടനെത്തന്നെ സേന അംഗമായ എ സ് പ്രദീപ് ഹാര്‍നെസ്സ് ന്റെയും റോപിന്റെയും സഹായത്തോടെ കിണറ്റില്‍ ഇറങ്ങി. ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടാവാം എന്ന സംശയത്തില്‍ റെസ്‌ക്യൂ വലയുടെ കൂടെ പലകയില്‍ കിടത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരക്ക് കയറ്റുകയായിരുന്നു.

പിന്നാലെ സേനയുടെ തന്നെ ആംബുലന്‍സില്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ യു ഇസ്മായില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം എച് മുഹമ്മദ് അലി,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ സ് പ്രദീപ്,കെ സി മുഹമ്മദ് ഫാരിസ്,അബ്ദുല്‍ ജബ്ബാര്‍,വി വിപിന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സി രജീഷ്, പി അഭിലാഷ്,ഹോം ഗാര്‍ഡുമാരായ പി രാജേഷ്, വി ബൈജു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.