മലപ്പുറം മഞ്ചേരി വൈദ്യുതിഭവനില്‍ കെ.എസ്.ഇ.ബി. വിജിലൻസ് സംഘം രാത്രി മിന്നല്‍ പരിശോധന നടത്തി ; കുടിച്ചു പൂസായി ഓഫീസിലിരുന്ന ജീവനക്കാരന്റെ ജോലി പോയി; ജോലിയില്‍ തുടരാൻ അനുവദിക്കരുതെന്ന് വിജിലൻസ് സംഘം നിര്‍ദേശിച്ചു.

Spread the love

 

മലപ്പുറം: കുടിച്ചു പൂസായി ഓഫീസിലരുന്ന ജീവനക്കാരന്റെ ജോലി പോയി. മഞ്ചേരി വൈദ്യുതിഭവനില്‍കെ.എസ്.ഇ.ബി.വിജിലൻസ് സംഘം കഴിഞ്ഞദിവസം രാത്രി മിന്നല്‍പരിശോധന നടത്തിയപ്പോഴാണ് ഓഫീസ് പരിസരത്ത് മദ്യപിച്ചനിലയില്‍ കണ്ട ജീവനക്കാരനെ കണ്ടത്. ഫോണുകള്‍ വിളിച്ചാല്‍ പ്രതികരിക്കില്ല,കൃത്യമായ സന്ദേശം നല്‍കില്ല തുടങ്ങി രാത്രി കാലങ്ങളില്‍ കെ.എസ്.ഇ.ബി.ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വരാറുള്ളത്.

 

 

 

തിരുവനന്തപുരത്തു നിന്ന് കെ.എസ്.ഇ.ബി. വിജിലൻസ് ഡിവൈ.എസ്‌പി. ദിനേശ്ശുമാറും പൊലീസ് ഇൻസ്‌പെക്ടര്‍ ദിനുവുമാണ് മഞ്ചേരിയിലെ ഓഫീസിലെത്തിയത്. അപ്പോഴാണ് കുടിച്ച്‌ ലക്കുകെട്ട് ഓഫീസില്‍ ഇരിക്കുന്നത് കണ്ടത്. നോര്‍ത്ത് സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായതിനാല്‍ ഇയാളെ ജോലിയില്‍ തുടരാൻ അനുവദിക്കരുതെന്ന് വിജിലൻസ് സംഘം നിര്‍ദേശിച്ചു.