play-sharp-fill
മലപ്പുറത്തു ഇന്നുമുണ്ട് പോക്‌സോ കേസ്, മൂന്നു കാക്കാമാര്‍ അറസ്റ്റിലാണ്’: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി

മലപ്പുറത്തു ഇന്നുമുണ്ട് പോക്‌സോ കേസ്, മൂന്നു കാക്കാമാര്‍ അറസ്റ്റിലാണ്’: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി

കോഴിക്കോട്: മലപ്പുറത്ത് ഇന്നും പോക്‌സോ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നും അതിനു ന്യായീകരണം കൊണ്ടിറങ്ങിയേക്കുകയാണ് മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

‘മുസ്ലിം ലീഗുകാര്‍ വേറെ ലെവലാണെന്നു ഞാന്‍ പണ്ടേ പറഞ്ഞില്ലേ. മലപ്പുറത്തു ഇന്നുമുണ്ട് പോക്‌സോ കേസ്. മൂന്നു കാക്കാമാര്‍ അറസ്റ്റിലാണ് ..അതിനു ന്യായീകരണം കൊണ്ടിറങ്ങിയേക്കുവാ മുനീര്‍’, ജസ്‌ല മാടശ്ശേരി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

അതേസമയം, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് നടപ്പാക്കുന്നതെങ്കില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് കേസെടുക്കുന്നതെന്തിനാണെന്നായിരുന്നു മുനീറിന്റെ വിചിത്ര ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യം. ഞാന്‍ ഇരുന്നും കിടന്നും ഇതിനെ എതിര്‍ക്കും’, മുനീര്‍ പറഞ്ഞു.