കുഴിയുണ്ടെന്നുള്ള സൂചന ബോര്‍ഡുകളില്ല ; കുഴിയില്‍ ജീപ്പ് വീണു ; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
മലപ്പുറം: വെളിയംകോട് ദേശീയാപാതാ വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ ജീപ്പ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരുക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അഷ്റഫും കുടുംബവും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികില്‍സ തേടിയെത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ നല്ല അനുഭവമല്ല ഉണ്ടായതെന്നും അഷ്റഫ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോയ അഷ്റഫും കുടുംബവും സഞ്ചരിച്ച വാഹനം റോഡ് നിര്‍മാണത്തിന്റ ഭാഗമായെടുത്ത വലിയ കുഴിയില്‍ വീഴുകയായിരുന്നു.
കുഴിയുണ്ടെന്നുള്ള സൂചന ബോര്‍ഡുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാല്‍ കുഴിയുള്ളത് ശ്രദ്ധയിലും പെട്ടില്ല.
പരുക്കേറ്റ് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴും മോശമായ അനുഭവമാണുണ്ടായതെന്നും അഷ്റഫ് അഷറഫിന് കാര്യമായ പരുക്കില്ലെങ്കിലും ഭാര്യക്കും മൂന്നുമക്കള്‍ക്കും നല്ല പരുക്കുണ്ട്.
സൂചന ബോര്‍ഡുകള്‍ വയ്ക്കാത്ത കരാറുകാരനാണ് കുറ്റക്കാരനെന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്നും അഷറഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷറഫിന്റ തീരുമാനം.