ലീഗ് നേതാക്കൾക്ക് എന്ത് നിയമം…? മലപ്പുറത്ത് ബില്‍ഡിങ് റൂൾ പാലിക്കാതെ അനധികൃത നിര്‍മ്മാണം; പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പണിയുന്നത് തോന്നിയപടി; ഉദ്യോഗസ്ഥ വിഭാഗം മൗനം പാലിക്കാൻ നൽകുന്നത് ലക്ഷങ്ങളുടെ പാരിതോഷികവും

Spread the love

സ്വന്തം ലേഖിക

മലപ്പുറം: മലപ്പുറം ജില്ലയില്‍ ബില്‍ഡിങ് റൂൾ പാലിക്കാതെ അനധികൃത നിര്‍മ്മാണം.

പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ നിലകള്‍ നഗരസഭ, പഞ്ചായത്ത് എന്നിവയുടെ അനുമതി വാങ്ങാതെ എണ്ണം കൂട്ടുകയാണ്. ഉദ്യോഗസ്ഥ വിഭാഗം മൗനം പാലിക്കാനായി ലക്ഷങ്ങളുടെ പരതോഷികമാണ് നല്‍കുന്നതെന്നു ഒരു വിഭാഗം ലീഗ് നേതാക്കളും ഉദ്യോഗസ്ഥരും തന്നെ ആരോപിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറാക്കര പഞ്ചായത്ത് ലീഗ് നേതാവും ഉന്നത ലീഗ് നേതാക്കളുമായി വലിയ അടുപ്പമുള്ള വ്യക്തിയുടെ ഉടമസ്ഥതയില്‍ മലപ്പുറം നഗരസഭയില്‍ നാലാം നിലക്ക് അനുമതിയില്ലാതെയും പാര്‍ക്കിങ് ഏരിയ ഇല്ലാതെയും ഫയര്‍ വകുപ്പിന്റെ അംഗീകാരം ഇല്ലാതെ നിയമവിരുദ്ധമായി നിര്‍മ്മിച്ച മട്ടില്‍ മാള്‍ കെട്ടിടത്തില്‍, നിലവില്‍ നഗരസഭയുടെ അനുമതിയില്ലാതെ മാറ്റം വരുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ മാറ്റം വരുത്തി വേസ്റ്റ് പാന്റ്, ആരോഗ്യ വകുപ്പിന്റെ അനുമതി , എസ്.ടി.പി. പാന്റ്, പൊല്യൂഷന്‍ ബോര്‍ഡ് അനുമതി, പാര്‍ക്കിങ് ഏരിയ ഇല്ലാതെ ഗൈനക്ക് ആശുപത്രിക്കായി കെട്ടിടം മാറ്റാനുള്ള പണി തുടങ്ങിയിട്ടുണ്ട്.

മലപ്പുറം ജില്ലാ ലീഗ് ഭാരവാഹിയും എംഎ‍ല്‍എ.യുടെയും ഡോക്ടറായ മകന്‍ മലപ്പുറത്തുള്ള ഭാര്യയുടെ പേരിലുള്ള വീട് മലപ്പുറം നഗരസഭയുടെ യാതൊരു അനുമതിയില്ലാതെ മിനി ആശുപത്രി, ലാബോറട്ടറി, സ്‌കാനിംങ്ങ് സെന്റര്‍, ഫാര്‍മസി എന്നിവയാക്കി മാറ്റുന്ന പ്രവൃത്തിയും നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

പുത്തൂരിലുള്ള ലീഗിന്റെ പ്രമുഖ കെ.എം.സി.സി. നേതാവിന്റെ നേതൃത്വത്തില്‍ ഒതുക്കുങ്ങല്‍ മെയിന്‍ റോഡ് തകര്‍ത്ത് റില്‍ ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞ് നിയമ വിരുദ്ധമായി വലിയ കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. ആശുപത്രിക്കായി അനുമതിയില്ലാതെ വ്യാപക ഷെയര്‍ പിരിവും നടത്തുന്നുണ്ട്.

പൊല്യൂഷന്‍ ബോര്‍ഡ് അനുമതി ഇല്ലാതെയും കെട്ടിട ഭേദഗതിക്ക് അനുമതി വാങ്ങാതെ മലപ്പുറം കുന്നുമല്‍ ജാം ജൂം സൂപ്പര്‍ മാര്‍ക്കറ്റിനു എതിര്‍വശത്ത് പ്രമുഖ ആശുപത്രിയുടെ ലബോറട്ടറി വന്നിരിക്കുന്നു.
ബില്‍ഡിങ് റൂള്‍ ലംഘിച്ച്‌ നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമോ ഇഷ്യൂ ചെയ്യണമെന്നും കെട്ടിട ഉടമകള്‍ക്കും കോഴ വാങ്ങി കൂട്ട് നില്‍ക്കുന്ന ഉദ്യേഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കേണമെന്നാവശ്യപ്പെട്ട് മലപ്പുറത്തുള്ള മുഹമ്മദ് കബീര്‍.എം. കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി , മറ്റു ഉദ്യോഗസ്ഥ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.