അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.
സ്വന്തംലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. രണ്ട് മീറ്റർ വരെ തിരമാലകൾ ഉയർന്നേക്കാം.മൽസ്യതൊഴിലാളികൾ ഇന്ന് കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
Third Eye News Live
0