
മലപ്പുറത്ത് നോമ്പുകാലത്ത് ഹോട്ടലുകൾ തുറക്കില്ലേ; സംഘ പരിവാർ പ്രചാരണത്തിനെതിരെ ഹോട്ടൽ പട്ടികയുമായി സോഷ്യൽ മീഡിയ: തുറക്കുന്നത് നാൽപതിൽ താഴെ ഹോട്ടലുകൾ മാത്രം
സ്വന്തംലേഖകൻ
കോട്ടയം : മലപ്പുറത്ത് നോമ്പുകാലത്തു ഹോട്ടൽ തുറക്കില്ലന്ന സംഘപരിവാർ വ്യാജ പ്രചാരണത്തിനെതിരെ ഹോട്ടലുകളുടെ നീണ്ട പട്ടിക നിരത്തി സോഷ്യൽ മീഡിയ.
ഹോട്ടലുകളുടെ പട്ടിക നിരത്തിയ പോസ്റ്റ് വായിക്കാം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മലപ്പുറത്തുന്നു നാരങ്ങ വെള്ളം കിട്ടിയില്ല ,മോര് കിട്ടിയില്ല എന്നൊന്നും പോസ്റ്റ് ഇട്ടോണ്ട് വരരുത് .ഇത് ചെറിയൊരു സാമ്പിൾ മാത്രം ..ഇതിലൊന്നും പെടാത്ത നൂറുകണക്കിന് ചെറിയ തട്ടുകടകളും ,ക്യാന്റീനുകളും വേറെയുമുണ്ട് ..
മലപ്പുറത്ത് റമദാൻ മാസത്തിൽ തുറന്നു പ്രവർത്തിക്കുന്ന ഏതാനും ഹോട്ടലുകൾ.ഈ സമയത് മലപ്പുറം സന്ദർശിക്കുന്നവർക്ക് ഉപകാരപ്പെടാം.
1. ഹോട്ടൽ പ്രശാന്ത്, സിവിൽ സ്റ്റേഷനു മുൻ വശം. ( വെജ് & നോൺ വെജ്) – മലപ്പുറം
2. ഹോട്ടൽ സരോജ് – പെരിന്തൽമണ്ണ (വെജ്)
3. ഹോട്ടൽ അന്നപൂർണ്ണ – പെരിന്തൽമണ്ണ
4. ഹോട്ടൽ സ്വാഗത് (വെജ്) – ടൗൺ ഹാളിനു മുൻ വശം മലപ്പുറം
5. ഹോട്ടൽ അയോധ്യ – ചെമ്മാട് ടൗണിൽ
6. ഇന്ത്യൻ കോഫീ ഹൗസ് – കാലിക്കറ്റ് യൂണിവേഴ്സിറ്റി തേഞ്ഞിപ്പാലം
7. ഗവർമ്മെന്റ് ആശുപത്രി റോഡിൽ മൂന്നു ഹോട്ടലുകൾ – നിലമ്പൂർ
8. വനിതാ ഹോട്ടൽ – വെന്നിയൂർ NH
9. ഹോട്ടൽ സോപാനം വെജ് – മേൽപാലത്തിനു താഴെ അങ്ങാടിപ്പുറം
10. ഹോട്ടൽ വെങ്കിടേശ്വര – വെജ് ചങ്കുവെട്ടി കോട്ടക്കൽ
11. ആയൂർവേദ കോളേജ് കാന്റീൻ – കോട്ടക്കൽ
12. വേണൂസ് – കോട്ടക്കൽ ടൗൺ
13. കുടുംബശ്രീ ഹോട്ടൽ – മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ മുകളിൽ
14. ഹോട്ടൽ അശ്വതി – തളി ജംഗ്ഷൻ അങ്ങാടിപ്പുറം..
15. ഹോട്ടൽ രജനി, സർവ്വ ശ്രീ , എറ്റ്ക് …. അങ്ങാടിപ്പുറം
16. ഹോട്ടൽ അന്നപൂർണ്ണ – കുറ്റിപ്പുറം ബസ് സ്റ്റാന്റിനടുത്ത്
17. ത്രിവേണി വെജ് – പരപ്പനങ്ങാടി റെയിൽവേ സ്റ്റഷനു എതിർവശം.
18. സോപാനം വെജ് –
വെട്ടിച്ചിറ NH
19. അനുഗ്രഹ,ശ്രീകൃഷ്ണ ,സീതാറാം വെജ് – കാടാമ്പുഴ
20. ഹോട്ടൽ റൊയൽ -ആലത്തിയൂർ
ഹോട്ടൽ(കുമാരേട്ടന്റെ കട) ആലത്തിയൂർ)
കുടുംബശ്രീ ഹോട്ടൽ-ആലത്തിയൂർ
21. ഹോട്ടൽ വി.എം – ഖയാം തീയേറ്ററിനടുത്ത്, തിരൂർ
22. ഗണേഷ് ഭവൻ,ഗാന്ധിഗ്രാമം – തൃക്കണ്ടിയൂർ തിരൂർ
23. സംഗം – തിരൂർ അക്ഷരബുക്ക് സ്റ്റാളിനു എതിർ വശം, ജില്ലാ ആശുപത്രി റോഡ്
24. രാധ വിലാസ് & ദേവി വിലാസ് വെജ് – എടക്കര
25. ഇന്ത്യൻ കോഫി ഹൗസ്, പുഷ്പ ഹോട്ടൽ, മൂന്നോളം വെജിറ്റേറിയൻ ഹോട്ടൽ, ഒരു പാട് പേരില്ലാത്ത നാടൻ ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകൾ – മഞ്ചേരി
26. ഹോട്ടൽ ദുർഗ്ഗ – കുന്നുമ്മൽ, മലപ്പുറം
27. ഹോട്ടൽ സൂര്യഭവൻ വെജ് –
കാവുങ്ങൽ – മുണ്ടുപറമ്പ് ബൈപ്പാസ്, മലപ്പുറം
28. ഹോട്ടൽ വിഗ്നേഷ് ഭവൻ – അനുഗ്രഹ തിയറ്ററിനു സമീപം, തിരൂർ
29. ഹോട്ടൽ ഷീബ – കോട്ടപ്പുറം അങ്ങാടിപ്പുറം
30. ഹോട്ടൽ ചൈതന്യ ബാലകൃഷ്ണ വെജ് – തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത്, അങ്ങാടിപ്പുറം
31. ഹോട്ടൽ മിനൂസ് മെനു – ഗവ:പോളി ടെക്‌നിക്കിനു എതിർവശം, പെരിന്തൽമണ്ണ
32. ഹോട്ടൽ പുരയിടം – ജൂബിലി റോഡ്, പെരിന്തൽമണ്ണ
33. ഹോട്ടൽ ഗോകുൽ വെജ് – പട്ടാമ്പി റോഡ്, പെരിന്തൽമണ്ണ
34. ഗവ:എം പ്ലോയീസ് സർവ്വീസ് കാന്റീൻ – പെരിന്തൽമണ്ണ, സി.പി.ഐ(എം) എ.സി.ഓഫീസിനു സമീപം.
35. ഹോട്ടൽ സൂരജ്, ഹോട്ടൽ ന്യൂ ഡെലീഷ്യസ് – മണ്ണാർക്കാട് റോഡ്, പെരിതൽമണ്ണ
36. ഹോട്ടൽ അച്ചൂസ്, ഹോട്ടൽ കീർത്തി – നിലമ്പൂർ റോഡ്, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിക്ക് സമീപം.