
അറുപത്തിയെട്ടുകാരനെ പ്രണയം നടിച്ച് വിളിച്ചുവരുത്തി അടുത്തിടപഴകി; ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഒടുവിൽ ഭീഷണിയും; എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത് ഭര്‍ത്താവ്; ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന വ്ളോഗറും ഭര്‍ത്താവും പിടിയില്‍
സ്വന്തം ലേഖിക
മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ വ്ളോഗറും ഭര്‍ത്താവും പിടിയില്‍.
വ്ളോഗര്‍ റാഷിദ (28), ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണിട്രാപ്പിലൂടെ അറുപത്തിയെട്ടുകാരനില്‍ നിന്ന് ഇരുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദമ്പതികള്‍ക്കെതിരെയുള്ള കേസ്. ഉന്നത സ്വാധീനമുള്ള കല്‍പകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു.
പ്രണയത്തില്‍ വീഴ്‌ത്തിയ ശേഷം ഇടയ്‌ക്കിടെ ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തതാകട്ടെ നിഷാദും.
ഭര്‍ത്താവ് ഒരു ബിസിനസ് തുടങ്ങാന്‍ പോകുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് യുവതി അറുപത്തിയെട്ടുകാരനോട് പണം ആവശ്യപ്പെട്ടുതുടങ്ങിയത്. പിന്നീട് ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാനും തുടങ്ങി.
വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.