
മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 1 കോടി 40 ലക്ഷം രൂപ പിടികൂടി. താമരശ്ശേരി അബ്ദുൾ നാസർ ആണ് സ്വദേശി. കൊടുവള്ളിയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുവന്ന പണമാണ് പിടികൂടിയത്. കാടിൻ്റെയും സീറ്റിൻ്റെയും ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണത്തിൻ്റെ സ്രോതസ്സ് എവിടെ നിന്നാണെന്ന് പറയാൻ കഴിഞ്ഞില്ല. തുടർന്ന് അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുകയാണ്.