
മലപ്പുറം: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷക തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസന്‍ (54) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.
കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തില്‍ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികളുമൊത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പുന്തോട്ടംകടവ് പുഴയില്‍ ഇറങ്ങി മുഖം കഴുകുന്നതിനിടെ സമീപത്തെ കാട്ടില്‍ നിന്നെത്തിയ കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദൂരേക്ക് എറിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് ആനയെ പിന്തിരിപ്പിച്ചു.
പരിക്കേറ്റ ദാസനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലക്ക് സമീപം കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group


