video
play-sharp-fill

മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച റിദാന്‍ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാന്‍ മുഹമ്മദ്‌ ആണ് അറസ്റ്റില്‍ ആയത്.

വെടി വെക്കാന്‍ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ കണ്ടെത്താന്‍ ഇന്ന് തെളിവെടുപ്പ് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നു വിവരം.
ഈ മാസം 22നാണ് ചെമ്ബക്കുത്ത് മലയില്‍ റിദാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകള്‍ ഏറ്റ മുറിവ് റിദാന്റെ ശരീരത്തില്‍ ഉണ്ട്. ഒരു വെടിയുണ്ട ശരീരത്തിന് ഉള്ളില്‍ നിന്നും കണ്ടെത്തി. തലക്ക് പിന്നിലും വയറിലും ആഴത്തില്‍ മുറിവ് ഉണ്ട്. ചെറിയ പെല്ലെറ്റ് ആണ് ശരീരത്തിനുള്ളില്‍ നിന്ന് ലഭിച്ചത്. എയര്‍ ഗണ്‍ ആകാം വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് എന്നാണ് പോലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ടു വിദഗ്ദ പരിശോധനക്ക് നടക്കുണ്ട്. നിലമ്ബൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിദാന്‍ മൂന്ന് ആഴ്ച്ച മുമ്ബാണ് മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്തു ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കള്‍ കേന്ദ്രീകരിച്ചും റിദാന്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതി ആയതിനാല്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

Tags :