മലപ്പുറത്ത് നേരിയ തോതില്‍ ഭൂചലനം; അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

തിങ്കളാഴ്ച രാത്രി 8.10ഓടെ ആണ് ഭൂചലനം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്ബ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഇടങ്ങളിലാണ് നേരിയ തോതില്‍ ഭൂചലനം ഉണ്ടായത്.

ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്.

എന്നാല്‍ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.