മലപ്പുറത്ത് അമ്മയെയും രണ്ടര വയസ്സുകാരിയെയും കിണറ്റിൽ വീണനിലയിൽ കണ്ടെത്തി ; കുഞ്ഞ് മരിച്ചു. അമ്മയുടെ നില ഗുരുതരം.

Spread the love

സ്വന്തം ലേഖിക.

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്‍റെ മകള്‍ ഇശ മെഹ്‌റിൻ ആണ് മരിച്ചത്.

റഫീഖിന്‍റ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി. ഹസീനയെ കിണറില്‍ നിന്നു പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ കണ്ടത്.