
മലപ്പുറം: മലപ്പുറം വട്ടക്കുളം കാന്തള്ളൂരില്‍ തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദേവകിയമ്മ (77)യാണ് മരിച്ചത്. അടുക്കളയില്‍ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയില്‍ ആണ് മൃതദേഹം കണ്ടത്.
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.